ടെന്‍ഡര്‍ തുക നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; വിശദീകരണവുമായി കെ എസ് ഐ ഡി സി

തുക നിശ്ചയിച്ചത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മംഗള്‍ ദാസ് ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി കെ എസ് ഐ ഡി സി രംഗത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം/ഫയല്‍ ചിത്രം
തിരുവനന്തപുരം വിമാനത്താവളം/ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട് നടന്ന നടപടികളില്‍ കേരളത്തിന്റെ ടെന്‍ഡര്‍ തുക നിശ്ചിയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമതിയാണെന്ന് കെ എസ് ഐ ഡി സി. കേരളത്തിന്റെ ടെന്‍ഡര്‍ തുക നിശ്ചയിച്ചത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മംഗള്‍ ദാസ് ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി കെ എസ് ഐ ഡി സി രംഗത്തുവന്നിരിക്കുന്നത്. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് (സിഎഎം) എന്ന സ്ഥാപനമാണ് കേരളത്തിന്റെ ടെന്‍ഡര്‍ തുക നിശ്ചയിച്ചത് എന്നും സര്‍ക്കാര്‍ നിയമോപദേശം തേടിയത് ഈ കമ്പനിയില്‍ നിന്നായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്. 

ലേലത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവാക്കിയത് 2.36കോടി രൂപയാണെന്നും മംഗള്‍ദാസ് ഗ്രൂപ്പിന് 55.4 ലക്ഷം രൂപ നല്‍കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. 

സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് എം ഡി സിറില്‍ ഷ്രോഫിന്റെ മകളും പാര്‍ടണറുമായ പരീധി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ വിവിധ തുറമുഖങ്ങളുടെ ചുമതയുള്ള അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയാണ് പരീധിയുടെ ഭര്‍ത്താവ്. 

വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നിരുന്നു. 'അദാനിക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ അദാനിയുടെ ഭാര്യയ്ക്ക് പണം നല്‍കിയ പിണറായി വിജയന്‍ ശരിക്കും കുമ്പിടി തന്നെ'യെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരിഹസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com