പത്താംക്ലാസ്, ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബർ 22 മുതൽ

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം
പത്താംക്ലാസ്, ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബർ 22 മുതൽ

തിരുവനന്തപുരം; പത്താം ക്ലാസ്, ഹയർ സെക്കൻഡറി വിഭാ​ഗം സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്തംബർ 22 മുതൽ ആരംഭിക്കും. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി/ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി പരീക്ഷകളുടെയാണ് തിയതി തീരുമാനിച്ചത്. ഹയർസെക്കൻഡറി വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. 

എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്)/ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളും സെപ്റ്റംബർ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in  ൽ പ്രസിദ്ധീകരിക്കും. 

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഡിഎൽഎഡ് പരീക്ഷ സെപ്റ്റംബർ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com