മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റ് അടക്കമുള്ള സഹായം സ്വീകരിച്ചതാണ് വിവാദമായത്
മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

ന്യൂഡല്‍ഹി : മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശനാണ്യചട്ടം ലംഘിച്ചതിനാണ് അന്വേഷണം നടത്തുക. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുക. 

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും മന്ത്രി കെ ടി ജലീല്‍ റംസാന്‍ കിറ്റ് അടക്കമുള്ള സഹായം സ്വീകരിച്ചതാണ് വിവാദമായത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും സഹായം കൈപ്പറ്റിയതായി മന്ത്രി ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് വിദേശനാണ്യനിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയത്. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് തീരുമാനിച്ചത്.  

എന്‍ഫോഴ്‌സ്‌മെന്റും ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ നേരിട്ട് കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടത് ചട്ടലംഘനമാണ്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റുരാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ നിന്നും പണമോ, പാരിതോഷികങ്ങളോ കൈപ്പറ്റരുതെന്നാണ് ചട്ടം. 

എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ ഇത് പ്രഥമദൃഷ്ട്യാ ലംഘിക്കപ്പെട്ടു എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൂടാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഖുര്‍ ആന്‍ കൊണ്ടു വന്നതിനെപ്പറ്റിയും അന്വേഷിക്കും. ഇക്കാര്യത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തുമെന്നാണ് സൂചന. അന്വേഷണം സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച പുറത്തിറങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com