കോവിഡ് ഡ്യൂട്ടിയിലുള്ള ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു
Published: 23rd August 2020 10:05 AM |
Last Updated: 23rd August 2020 10:26 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്; കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. നടക്കാവ് സ്വദേശിനിയായ സാബിറ (39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു.
കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച ഇവരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അതിന് ശേഷമാണ് വീണ്ടും പനി വരികയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്.