മന്ത്രിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല! മുത്തച്ഛന്റെ വാര്‍ത്താ സമ്മേളനത്തില്‍  സാനിറ്റൈസറും കൊണ്ട് കുഞ്ഞ് മാവേലി; മാധ്യമപ്രവര്‍ത്തകരേയും വെറുതേവിട്ടില്ല! (വീഡിയോ)

തിരുവനന്തപുരം വിമാനത്തവള ലേലം നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതായിരുന്നു മന്ത്രി ഇ പി ജയരാജന്‍
മന്ത്രിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല! മുത്തച്ഛന്റെ വാര്‍ത്താ സമ്മേളനത്തില്‍  സാനിറ്റൈസറും കൊണ്ട് കുഞ്ഞ് മാവേലി; മാധ്യമപ്രവര്‍ത്തകരേയും വെറുതേവിട്ടില്ല! (വീഡിയോ)

തിരുവനന്തപുരം വിമാനത്തവള ലേലം നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതായിരുന്നു മന്ത്രി ഇ പി ജയരാജന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വാര്‍ത്താ സമ്മേളനമങ്ങനെ മുന്നോട്ടുപോകുമ്പോള്‍ അതാവരുന്നു ഒരു കുഞ്ഞു മാവേലി! കയ്യില്‍ സാനിറ്റൈസര്‍ ഒക്കെയുണ്ട്. 

വാര്‍ത്താ സമ്മേളനത്തിനിടെ കയറിവന്ന് മന്ത്രിക്ക് സാനിറ്റൈസര്‍ കൊടുത്ത് വ്യക്തി സുരക്ഷ ഉറപ്പാക്കിയ കുഞ്ഞ് മാവേലിയുടെ പ്രവൃത്തി ലൈവായി കേരളം കണ്ടു. ആരാണ് ഈ കുഞ്ഞു മാവേലി? ഇ പി ജയരാജന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. 

മന്ത്രിയുടെ ചെറുമകന്‍ തൃകയ് ആണ് സാനിറ്റൈസറും കൊണ്ടുവന്ന കുഞ്ഞ് മാവേലി. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷം ധരിച്ചത്. തീപ്പൊരി വാര്‍ത്താ സമ്മേളനം നടത്തുന്ന മുത്തച്ഛനെ കണ്ടപ്പോള്‍ പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും മന്ത്രിക്കും സാനിറ്റൈസര്‍ കൊടുത്തിട്ടു തന്നെ കാര്യമെന്ന് മാവേലിയും തീരുമാനിച്ചു!

'വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിന് അവസാനം സാനിറ്റൈസര്‍ കൊണ്ടുവന്നത് മാവേലി വേഷം കെട്ടിയ ചെറുമകന്‍ തൃകയ് ആണ്. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വേഷംധരിച്ചത്. മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചെറുമകന്‍ ഓണാശംസകള്‍ നേര്‍ന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോവുകയാണ്.'-  സംഭവം വിവരിച്ച് ഫെയ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com