തലസ്ഥാനത്ത് ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 182 പേർക്ക്; ജില്ല തിരിച്ചുള്ള കണക്ക്

തലസ്ഥാനത്ത് ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 182 പേർക്ക്; ജില്ല തിരിച്ചുള്ള കണക്ക്
തലസ്ഥാനത്ത് ആശ്വാസം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 182 പേർക്ക്; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിന് കുറച്ച് ദിവസത്തിന് ശേഷം കോവിഡ് രോ​ഗത്തിൽ അൽപ്പം ആശ്വാസത്തിന്റെ കണക്കാണ് ഇന്ന്. തിരുവനന്തപുരത്ത് ഇന്ന് 182 പേർക്കാണ് കോവിഡ്. തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളിലും ഇന്ന് രോ​ഗികളുടെ എണ്ണം നൂറു കടന്നു. സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കുമാണ് ഇന്ന് രോഗബാധ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, മലപ്പുറം, എറണാകുളം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 94 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com