തൃശൂർ ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്; 42 ഉം സമ്പർക്കത്തിലൂടെ 

ഇതിൽ നാല് പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല
തൃശൂർ ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്; 42 ഉം സമ്പർക്കത്തിലൂടെ 

തൃശൂർ: ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.  ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 940 ആയി. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3223 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ നാല് പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. അമല ക്ലസ്റ്റർ 3, ചാലക്കുടി ക്ലസ്റ്റർ 3, ദയ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2, വാടാനപ്പളളി ജനത ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 29, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്‍റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ.

ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ - 74, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39, ജി.എച്ച് തൃശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി - 40, കില ബ്ലോക്ക് 1 തൃശ്ശൂർ-75, കില ബ്ലോക്ക് 2 തൃശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-130, എം. എം. എം. കോവിഡ് കെയർ സെന്‍റർ തൃശ്ശൂർ-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -14, സി.എഫ്.എൽ.ടി.സി കൊരട്ടി - 54, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട - 8, ഡി .എച്ച്. വടക്കാഞ്ചേരി - 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -11, അമല ഹോസ്പിറ്റൽ തൃശ്ശൂർ 85, എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ-1, ഹോം ഐസോലേഷൻ - 19.

നിരീക്ഷണത്തിൽ കഴിയുന്ന 9202 പേരിൽ 8183 പേർ വീടുകളിലും 1019 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 78 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 710 പേരെ തിങ്കളാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 733 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com