മോഹന്‍ലാല്‍, കെജിഎസ്, സിവി ബാലകൃഷ്ണന്‍, എന്‍ ശശിധരന്‍, അയ്മനം ജോണ്‍... ; ഓണപ്പതിപ്പ് വിപണിയില്‍

മോഹന്‍ലാല്‍, കെജിഎസ്, സിവി ബാലകൃഷ്ണന്‍, എന്‍ ശശിധരന്‍, അയ്മനം ജോണ്‍... ; ഓണപ്പതിപ്പ് വിപണിയില്‍
മോഹന്‍ലാല്‍, കെജിഎസ്, സിവി ബാലകൃഷ്ണന്‍, എന്‍ ശശിധരന്‍, അയ്മനം ജോണ്‍... ; ഓണപ്പതിപ്പ് വിപണിയില്‍

ലയാളിയുടെ ഓണക്കാല വായനയ്ക്ക് വ്യത്യസ്ത വിഭവങ്ങളുമായി സമകാലിക മലയാളം വാരികയുടെ പ്രത്യേക പതിപ്പ് പുറത്തിറങ്ങി. മോഹന്‍ലാലിന്റെ മുഖചിത്രത്തോടു കൂടിയ പതിപ്പില്‍ ലാല്‍ എന്ന സാംസ്‌കാരിക ചിഹ്നത്തെ വ്യത്യസ്ത തലത്തില്‍നിന്നു നോക്കിക്കാണുന്ന ദീര്‍ഘ രചനകളുണ്ട്.

താഹ മാടായിയും കുര്യന്‍ കെ തോമസുമാണ് ലാലെഴുത്തുമായി ഓണപ്പതിപ്പില്‍ അണിനിരക്കുന്നത്. 'ചിരിക്കുന്ന ഓഷോ, ചിരിക്കാത്ത ലാല്‍', 'മോഹന്‍ലാല്‍: നടന്‍, താരം, മലയാളി' എന്നിവയാണ് ലാലിനെക്കുറിച്ചുളള ദീര്‍ഘമായ എഴുത്തുകള്‍.

കഥയുടെയും കവിതയുടെയും പുതിയ ലോകം തുറന്നുകൊണ്ട് കെജിഎസ്, ദേശമംഗലം രാമകൃഷ്ണന്‍, അയ്മനം ജോണ്‍, കെഎ ജയശീലന്‍, സിവി ബാലകൃഷ്ണന്‍, ഇന്ദു മേനോന്‍, വിഎം ദേവദാസ്, കെ ജയകുമാര്‍, രാജേഷ് കെ നാരായണന്‍, സതീഷ് ബാബു പയ്യന്നൂര്‍, കെപി ചിത്ര, എംആര്‍ രേണുകുമാര്‍, എംഎം പൗലോസ് എന്നിവര്‍ അണിനിരക്കുന്നു. എന്‍ ശശിധരന്റെ മുറകാമി നോവല്‍ പരിഭാഷ, മനോജ് കുറൂരുമായുള്ള സംഭാഷണം, കെബി പ്രസന്ന കുമാറിന്റെയും ഹര്‍ഷതപന്റെയും യാത്രാക്കുറിപ്പുകള്‍ തുടങ്ങിയ സമൃദ്ധമായ വായനാ വിഭവങ്ങളാണ് ഓണപ്പതിപ്പിലുള്ളത്.

നൂറു രൂപയാണ് ഓണപ്പതിപ്പിനു വില. കിച്ചണ്‍ ട്രഷറിന്റെ ഹെല്‍ത്ത് ഡ്രിങ് മിക്‌സ് ഓണപ്പതിപ്പിനൊപ്പം സൗജന്യമായി ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com