തിരുവനന്തപുരത്ത് അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യത; 95ശതമാനവും സമ്പര്‍ക്ക രോഗികള്‍,മുന്നറിയിപ്പ്

പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 
തിരുവനന്തപുരത്ത് അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യത; 95ശതമാനവും സമ്പര്‍ക്ക രോഗികള്‍,മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

ജില്ലയെ അഞ്ച് മേഖലകളായി തിരിക്കും. ഇവ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി. 

തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 29 ക്ലസ്റ്ററുകളുണ്ട്. 14 എണ്ണത്തില്‍ നൂറില്‍ അധികം രോഗികളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 

സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ 182പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12,873പേര്‍ക്കാണ് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,415പേര്‍ രോഗമുക്തരായി. 63പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com