പ്ലസ് വണ്‍ പ്രവേശനം : അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ബാക്കിയുള്ളവരും അഞ്ച് മണിക്കുള്ളില്‍ അത് പൂര്‍ത്തിയാക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള സമയം ഇന്ന് വൈകീട്ട് അഞ്ചുമണിയ്ക്ക് അവസാനിക്കും. 

കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ബാക്കിയുള്ളവരും അഞ്ച് മണിക്കുള്ളില്‍ അത് പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ അഞ്ചിനായിരിക്കും ട്രയല്‍ അലോട്ട്‌മെന്റ്. 

ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 15 ന് പ്രസിദ്ധീകരിക്കും. 4.76 ലക്ഷം പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com