മുല്ലപ്പെരിയാറിന് നിലവില്‍ ഭീഷണിയില്ല; ജലനിരപ്പ് 130 അടിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

കഴിഞ്ഞ പത്തുവര്‍ഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി
മുല്ലപ്പെരിയാറിന് നിലവില്‍ ഭീഷണിയില്ല; ജലനിരപ്പ് 130 അടിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ ഭീഷണിയില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ സുപ്രീംകോടതിയില്‍. നിലവില്‍ ജലനിരപ്പ് 130 അടിയാണെന്ന് കേന്ദ്ര ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. 

കഴിഞ്ഞ പത്തുവര്‍ഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കാലവര്‍ഷ വേളയില്‍ അണക്കെട്ടിന്റെ ജലനിരപ്പ് കുറയ്ക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി സ്വദേശി റസല്‍ ജോയിയാണ് ഹര്‍ജി നല്‍കിയത്. 

2018ല്‍ റസലിന്റെ ഹര്‍ജിയില്‍ ജലനിരപ്പ് 139 അടിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കാലവര്‍ഷത്തില്‍ ജലനിരപ്പ് കാര്യമായി ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com