വിമാനത്താവളം കൈമാറ്റം : അടിയന്തര സ്‌റ്റേ ഇല്ല ; വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി
വിമാനത്താവളം കൈമാറ്റം : അടിയന്തര സ്‌റ്റേ ഇല്ല ; വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി. 

വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി അനുവദനീയമല്ലെന്നും, അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കേന്ദ്രനടപടി പാടില്ലെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

ഹര്‍ജി പരിഗണിച്ച കോടതി അടിയന്തര സ്‌റ്റേ ആവശ്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും രേഖകളോ റിപ്പോര്‍ട്ടുകളോ ഹാജരാക്കാനുണ്ടെങ്കില്‍ അടുത്തമാസം ഒമ്പതിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. അതിന് ശേഷം 15 ന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com