സെക്രട്ടറിയേറ്റിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്ന് ബിജെപി; നാളെ കരിദിനമാചരിക്കുമെന്ന് യുഡിഎഫ്

നാളെ സംസ്ഥാനത്ത് യുഡിഎഫ് കരിദിനവും ബിജെപി പ്രതിഷേധദിനമായും ആചരിക്കും 
സെക്രട്ടറിയേറ്റിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്ന് ബിജെപി; നാളെ കരിദിനമാചരിക്കുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വർണക്കടത്ത്​ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന്​ ആരോപിച്ച് നാളെ യുഡിഎഫ് കരിദിനവും ബിജെപി പ്രതിഷേധ ദിനവും ആചരിക്കും. 

കേരളത്തിൽ രാജഭരണമോ സ്​റ്റാലിന്റെ ഭരണമോ ആണ്​ നടക്കുന്നതെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിലെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com