സെക്രട്ടേറിയറ്റിലെ തീപിടിത്തം മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം; സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം; ചെന്നിത്തല

കള്ളക്കടത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്
സെക്രട്ടേറിയറ്റിലെ തീപിടിത്തം മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം; സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വര്‍ണക്കള്ളക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തെളിവുകള്‍ നശിപ്പിക്കുന്ന പ്രക്രിയയാണ് സംസ്്ഥാനത്ത് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ അഴിമതികളെയും തമസ്‌കരിക്കാനുള്ള നീക്കമാണ് ഇത്. നേരത്തെ പറഞ്ഞത് ഇടിവെട്ടി സിസി ടിവി നശിച്ചെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  തെളിവുകളും അവേശിഷിപ്പിക്കാന്‍ താത്പര്യമില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം തെളിവുകള്‍ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

സ്വര്‍ണക്കടത്ത് സംഭവവുമായി ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്. അതുകൊണ്ട് ഈ തിപിടിത്തം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. കള്ളക്കടത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. തീപിടിത്തത്തെ പറ്റി സമഗ്രമായ അന്വേഷണം വേണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉള്‍പ്പെട എല്ലാം ഉള്ളത് ഈ ഓഫീസിലാണെന്നും ചെന്നിത്തല പറഞ്ഞു. 

വൈകീട്ടാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. 

ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com