ആംബുലന്‍സില്‍ അഞ്ച് കോവിഡ് രോഗികള്‍; യാത്രയ്ക്കിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു;  തുണയായി പൊലീസ് ഡ്രൈവര്‍

കോവിഡ് രോഗികളുമായി വന്ന ആംബുലന്‍സ് ഡ്രൈവര്‍ തളര്‍ന്നുവീണു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  കോവിഡ് രോഗികളുമായി വന്ന ആംബുലന്‍സ് ഡ്രൈവര്‍ തളര്‍ന്നുവീണു. കൈതാങ്ങായി പൊലീസുകാരന്‍. താമരശേരി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ജിലു സെബാസ്റ്റ്യനാണ് തളര്‍ന്നുവീണ വളയം സ്വദേശിയെ സഹായിക്കാനെത്തിയത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോവിഡ് രോഗികളുമായി 108 ആംബുലന്‍സില്‍  എന്‍ഐടിയിലെ എഫ്എല്‍ടിസിയിലേക്ക് പോകുകയായിരുന്നു അരുണ്‍. താമരശേരി കോടതിക്ക് സമീപമെത്തിയപ്പോഴാണ് തളര്‍ച്ചയനുഭവപ്പെട്ടത്. പിപിഇ കിറ്റ് ധരിച്ച ഇയാളുടെ അടുത്തേക്ക് പോകാന്‍ എല്ലാവരും ഭയന്നുനിന്നപ്പോഴാണ് കോടതിയിലേക്ക് ഡ്യൂട്ടിക്ക് വന്ന പൊലീസ് ഡ്രൈവര്‍ ഓടിയെത്തി ഇയാളെ മാറ്റിക്കിടത്തി കുടിക്കാന്‍ വെള്ളം കൊടുത്തത്. ഏറെ നേരം പിപിഇ കിറ്റ് ധരിച്ചതിനാലും ഭക്ഷണം കഴിക്കാത്തതിനാലും തളര്‍ന്നു വീഴുകയായിരുന്നു.

ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് മറ്റൊരു ആംബുലന്‍സ് എത്തി രോഗികളെ എഫഎല്‍ടിസിയിലേക്ക് മാറ്റി. നടുവണ്ണൂര്‍, തെച്ചിയാട് നിന്നായി കോവിഡ് ബാധിതരായി കുടുംബത്തിലെ അഞ്ച് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com