കുളത്തൂപ്പുഴ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍; കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു, ജാഗ്രത

കുളത്തൂപ്പുഴ മേഖലയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
കല്ലടയാര്‍
കല്ലടയാര്‍

കൊല്ലം: കനത്തമഴയെ തുടര്‍ന്ന് കുളത്തൂപ്പുഴ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. കുളത്തൂപ്പുഴ മേഖലയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി ഒഴുക്കില്‍പ്പെട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഓഗസ്റ്റ് ആറിന് ഇടുക്കി പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരാണ് മരിച്ചത്. കനത്തമഴയില്‍ ഉരുള്‍പൊട്ടി തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ തകരുകയായിരുന്നു. 65 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com