ബിജെപി - യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം;  ജലപീരങ്കി പ്രയോഗിച്ച് പൊലീസ് (വീഡിയോ)

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ബിജെപി - യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം;  ജലപീരങ്കി പ്രയോഗിച്ച് പൊലീസ് (വീഡിയോ)

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. 

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടന്നു.  കണ്ണൂര്‍, കൊച്ചി, കോഴിക്കോട് ജില്ലകളിലും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com