മുറിയില്‍ പുക നിറഞ്ഞു, വാതില്‍ തുറന്നതോടെ തീ പിടിച്ചു; അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തത്തിന് കാരണമായി അഗ്നിശമന സേനയും കണ്ടെത്തിയത് ഫാന്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുള്ള ഷോര്‍ട് സര്‍ക്യൂട്ട്
മുറിയില്‍ പുക നിറഞ്ഞു, വാതില്‍ തുറന്നതോടെ തീ പിടിച്ചു; അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തത്തിന് കാരണമായി അഗ്നിശമന സേനയും കണ്ടെത്തിയത് ഫാന്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുള്ള ഷോര്‍ട് സര്‍ക്യൂട്ട്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്നാണ് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തിയ ശേഷമാണ് തീകത്തിയതെന്നും അഗ്നിശമന സേന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ദിവസത്തിലേറെയായി ഫാന്‍ നിര്‍ത്താതെ കറങ്ങിയതോടെ മോട്ടോറിന്റെ ഭാഗത്തെ പ്‌ളാസ്റ്റിക് ഉരുകി ജന്നല്‍ കര്‍ട്ടനിലേക്കും ഷെല്‍ഫിലിരുന്ന കടലാസുകളിലേക്കും വീണു. അവ കരിഞ്ഞ് മുറിയില്‍ പുക നിറഞ്ഞത് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലെ ജീവനക്കാരനാണ് ആദ്യം കണ്ടത്. സെക്രട്ടേറിയറ്റിലുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തി വാതില്‍ തുറന്നതോടെയാണ് തീപിടിച്ചതെന്നും  പുക നിറഞ്ഞ മുറിയിലേക്ക് പെട്ടെന്ന് വായുസഞ്ചാരം കൂടിയതാണ് തീപടരാന്‍ ഇടയാക്കിയതെന്നും ഫയര്‍ഫോഴ്‌സ് മേധാവി ആര്‍ ശ്രീലേഖ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com