യാത്രക്കാരൻ മാസ്‌ക് ഇട്ടില്ല ; ബസ് നേരെ പാഞ്ഞത് പൊലീസ് സ്റ്റേഷനിലേക്ക് ; ഒടുവിൽ ഫൈനും അടച്ച് മുഖാവരണവും ധരിച്ച് പുറത്തേക്ക്

ജീവനക്കാരും സഹയാത്രക്കാരും പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ്‌ കേട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം : ബസിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച യാത്രക്കാരനായ യുവാവിന് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കയറി പിഴ അടക്കേണ്ടി വന്നു.   മാസ്‌ക്‌ ‘അലർജി’യായ യുവാവ്‌ ഫൈനും അടച്ച്‌ മാസ്‌കും ധരിച്ചു‌ യാത്ര തുടർന്നു. ‌ബുധനാഴ്‌ച രാത്രി എട്ടിന്  കൊട്ടാരക്കയിൽനിന്ന് തിരുവനന്തപുരത്തേക്ക്‌പോയ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ്‌ ബസിലാണ്‌ സംഭവം. 

ബസിൽ കയറിയ രണ്ടു‌ യുവാക്കളിൽ ഒരാൾ മാസ്‌ക്‌ ധരിക്കാൻ തയ്യാറായില്ല. ജീവനക്കാരും സഹയാത്രക്കാരും പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ്‌ കേട്ടില്ല.  തുടർന്ന് ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. ചടയമംഗലം പൊലീസ് സ്റ്റേഷനു മുന്നിൽ ബസ് നിർത്തി ജീവനക്കാർ പരാതിപ്പെട്ടു.

എസ്ഐ ശരത് ലാൽ യുവാക്കളെ സ്റ്റേഷനിൽ വിളിപ്പിച്ച് പിഴ ഈടാക്കി മാസ്‌ക്‌ ധരിക്കാൻ ആവശ്യപ്പെട്ടു. പൊലീസ്‌ ആവശ്യപ്പെട്ടതോടെ ഇവർ മാസ്ക് ധരിച്ചു. പിഴയായി പണവും അടച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com