കെഎസ്ആര്‍ടിസി ജീവനക്കാർക്ക് 7,000 രൂപ ബോണസ്, ഉത്സബ‌വബത്ത 2,750 രൂപ; സർക്കാർ 10.26 കോടി രൂപ അനുവദിച്ചു

മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് 7,000 രൂപ ബോണസ്, ഉത്സബ‌വബത്ത 2,750 രൂപ; സർക്കാർ 10.26 കോടി രൂപ അനുവദിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്‍കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്ക് എക്സ്ഗ്രേഷ്യ നല്‍കാനായി 15 ലക്ഷവും അനുവദിച്ചു.

കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്. 6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക.  ആഗസ്റ്റ് 28 മുതല്‍  ആനുകൂല്യം വിതരണം ചെയ്ത് തുടങ്ങാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്തണമെന്ന സര്‍ക്കാറിന്റെ പ്രതിബദ്ധതയോടെയുള്ള നിലപാടാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസിക്ക് ഇത്രയും പണം അനുവദിച്ചതിലൂടെ വ്യക്തമാകുന്നതെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com