'തരൂരിനെ പോലുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ച്'- പിന്തുണയുമായി പിടി തോമസും; കോൺ​ഗ്രസിൽ ഭിന്നത രൂക്ഷം

'തരൂരിനെ പോലുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ച്'- പിന്തുണയുമായി പിടി തോമസും; കോൺ​ഗ്രസിൽ ഭിന്നത രൂക്ഷം

തരൂരിനെ പോലുള്ള വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ച്; പിന്തുണയുമായി പിടി തോമസും; കോൺ​ഗ്രസിൽ ഭിന്നത രൂക്ഷം

കൊച്ചി: ശശി തരൂർ എംപിയെ അനുകൂലിച്ച് പിടി തോമസ് എംഎൽഎ. ശശി തരൂരിനെ ദുർബലപ്പെടുത്താനുള്ള നീക്കം നിർഭാ​ഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണമെന്നും പിടി തോമസ് കൂട്ടിച്ചേർത്തു. 

തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചത് ഉൾപ്പെടെ വിവിധ വിഷയങ്ങളിലെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തിൽ കേൺ​ഗ്രസിനകത്ത് നിന്നു തന്നെ തരൂരിനെ അനുകൂലിച്ചും വിമർശിച്ചും വിവിധ നേതാക്കൾ രം​ഗത്തെത്തിയിരുന്നു. നേരത്തെ തരൂരിനെ പിന്തുണച്ച് യുവ നേതാവ് കെഎസ് ശബരീനാഥൻ എംഎൽഎയും പിന്തുണച്ചിരുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് തരൂർ. അതിൽ ഒരു തിരുവനന്തപുരത്തുകാരനായ തനിക്ക് യാതൊരു സംശയവുമില്ലെന്നായിരുന്നു ശബരീനാഥൻ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് പിടി തോമസും അനുകൂലിച്ച് രം​ഗത്തെത്തിയത്. 

ഫെയ്സ്ബുക്ക് കുറിപ്പ് 

എ. കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെടുത്തിരിക്കുന്ന നിലപാടിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്നത് സംശയരഹിതമായി Kpcc വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ മറപിടിച്ച് ശശി തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരമാണ്. 
ശശി തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com