ദേശീയപാതയോരത്തെ മീൻകച്ചവടം വേണ്ട, പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ മന്ത്രിയുടെ നിർദേശം 

ദേശീയപാതയോരത്ത് ഗതാഗതച്ചട്ടങ്ങൾ ലംഘിച്ച് മീൻകച്ചവടം നടത്തുന്നവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി ജി സുധാകരന്റെ നിർദേശം
ദേശീയപാതയോരത്തെ മീൻകച്ചവടം വേണ്ട, പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ മന്ത്രിയുടെ നിർദേശം 

തിരുവനന്തപുരം: ദേശീയപാതയോരത്ത് ഗതാഗതച്ചട്ടങ്ങൾ ലംഘിച്ച് മീൻകച്ചവടം നടത്തുന്നവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി ജി സുധാകരന്റെ നിർദേശം. തിരുവനന്തപുരം മുതൽ അരൂർ വരെയുള്ള ദേശീയപാതയിൽ നൂറിലേറെ കേന്ദ്രങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തിയും ഗതാഗതച്ചട്ടങ്ങൾ ലംഘിച്ചും മീൻകച്ചവടം നടക്കുന്നതായി കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. പൊലീസും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും പൊതുമരാമത്ത് ദേശീയപാതാവിഭാഗവും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇവരെ ഒഴിപ്പിക്കാൻ നടപടിയെടുക്കേണ്ടത്.

 മീൻ വാങ്ങാൻ ആളുകൾ കൂട്ടംകൂടുന്നതും വാഹനങ്ങളിൽ ഇരുന്നുതന്നെ മീൻവാങ്ങുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു. പൊലീസ് ഇക്കാര്യത്തിൽ കർശനനടപടി സ്വീകരിക്കണം.ദേശീയപാതയിൽനിന്നു മാറി സുരക്ഷിതമായ ഇടറോഡുകളുള്ള സ്ഥലങ്ങളിലേക്ക് മാറ്റി മീൻകച്ചവടം നടത്തണം. ഓണക്കാലമായതിനാൽ ദേശീയപാതയുടെ ക്യാരേജ് വേയ്ക്ക്‌ പുറത്ത് നിശ്ചിത അകലത്തിൽ പഴം, പച്ചക്കറി വ്യാപാരങ്ങൾ നടത്തുന്നത് ഒഴിവാക്കുന്നില്ല. ഓണക്കാലം കഴിഞ്ഞാൽ അവരും ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com