'ഓണത്തിന്റെ ഒത്തുചേരൽ ഓൺലൈനിലൂടെ മതി; പൊതുസദ്യയും ആളുകൾ കൂട്ടംകൂടുന്ന ആഘോഷ പരിപാടിയും വേണ്ട'

'ഓണത്തിന്റെ ഒത്തുചേരൽ ഓൺലൈനിലൂടെ മതി; പൊതുസദ്യയും ആളുകൾ കൂട്ടംകൂടുന്ന ആഘോഷ പരിപാടിയും വേണ്ട'
'ഓണത്തിന്റെ ഒത്തുചേരൽ ഓൺലൈനിലൂടെ മതി; പൊതുസദ്യയും ആളുകൾ കൂട്ടംകൂടുന്ന ആഘോഷ പരിപാടിയും വേണ്ട'

തിരുവനന്തപുരം: അസാധാരണമായ ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗകാലത്തെ മുറിച്ചു കടക്കാൻ നമുക്ക് കഴിയുമെന്ന പ്രത്യാശ പകർന്നാകണം ഇത്തവണത്തെ ഓണം. കൃത്യമായ കരുതലോടെ വേണം ഇത്തവണ ഓണത്തെ വരവേൽക്കേണ്ടതെന്നും ഒത്തുചേരലുകൾ ഓൺലൈനിലൂടെ മതിയെന്നും  മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏതു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ കാലമുണ്ടെന്ന പ്രതീക്ഷ നൽകുന്നതാണ് ഓണം. കൃത്യമായ കരുതലോടെ ആവണം ഓണത്തെ വരവേൽക്കുന്നത്. കോവിഡ് 19 വ്യാപനം ഉണ്ടാകാനിടയുളള യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം പൊതുസദ്യയും ആളുകൾ കൂട്ടംകൂടുന്ന ആഘോഷ പരിപാടിയും പരിപൂർണമായും ഒഴിവാക്കണം. 

ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്. ഇത്തവണ അത്തരം പതിവുകളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും തയ്യാറാകണം. റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്ന വയോജനങ്ങളെ സന്ദർശിക്കുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും ഓൺലൈൻ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെക്കാനും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണികൾ ഏററവും കൂടുതൽ സജീവമാകുന്ന സമയമാണ് ഓണക്കാലമെന്നും ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം പരിമിതികളുളളതിനാൽ ഷോപ്പിങ്ങിനായി പോകുമ്പോൾ കുട്ടികളെയും പ്രായമായരേയും കൊണ്ടുപോകാതിരിക്കാൻ ശ്രമിക്കണമെന്നും പറഞ്ഞു. ഒരു വീട്ടിൽനിന്ന് ഒന്നോ രണ്ടോ പേർമാത്രം ഷോപ്പിങ്ങിനായി പോയാൽ മതിയെന്നും പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

തിരക്കുകൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന രീതി ചില കടക്കാർ സ്വീകരിക്കാറുണ്ട്. അപ്രകാരം ചെയ്യരുത്. വായു സഞ്ചാരം കുറയുകയും രോഗം പടരാനുളള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. കടകളിൽ എത്ര ആളുകൾ വീതം കയറാമെന്നുളള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു പോകണം. ഹോം ഡെലിവറിയും ഓൺലൈൻ ഷോപ്പിങും സാഹചര്യമുളളവർ പരമാവധി ആ സാധ്യതകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പ്രവർത്തന സമയം ദീർഘിപ്പിക്കാൻ തയ്യാറായത്. 

തുണിക്കടകളിൽ വസ്ത്രങ്ങൾ ധരിച്ച് നോക്കുന്ന രീതി ഒഴിവാക്കണം. അനാവശ്യമായി കടകളിലുളള മറ്റു വസ്തുക്കളിൽ സ്പർശിക്കരുത്. ബിൽ പണമായി നൽകാതെ കഴിയാവുന്നത്ര ഡിജിറ്റൽ പണമിടപാട് നടത്തുക. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടറുകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം. കടയിൽ കയറുന്നതിന് മുമ്പും ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. വീടുകളിൽ തിരിച്ചെത്തിയാൽ ദേഹശുദ്ധി വരുത്താനും ശ്രദ്ധിക്കണം. മുൻകരുതലുകൾ എടുത്ത് രോഗം പടരാനുളള സാഹചര്യങ്ങൾ ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാകണം ഓണം ആഘോഷിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാവിധ ഭേദഗതികൾക്കും ഭേദചിന്തകൾക്കും അതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാകട്ടെ ഓണം. കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പരിമിതികൾക്കുളളിൽ നിന്നുകൊണ്ട് നമുക്ക് ഓണം ആഘോഷിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി എല്ലാ മലയാളികൾക്കും ഓണം ആശംസകൾ നേർന്നു.

യുഡിഎഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് മറ്റൊരു തെറ്റുതിരുത്തലാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാർ നടപ്പാക്കുകയും സിപിഎം നഖശിഖാന്തം എതിർക്കുകകയും ചെയ്ത ശേഷം നടപ്പാക്കിയവയാണ് സ്വാശ്രയ കോളജുകൾ, ഓട്ടോണമസ് കോളജുകൾ തുടങ്ങിയ നിരവധി പരിപാടികൾ.

കേരളത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും സർക്കാരും ശമ്പളത്തിന്റെ 10% വീതമാണ് പെൻഷൻ ഫണ്ടിൽ അടയ്ക്കുന്നത്.  കേന്ദ്രസർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഇപ്പോൾ കേന്ദ്രസർക്കാർ വിഹിതം ഇപ്പോൾ 14%  വും  കേന്ദ്ര ജീവനക്കാരുടേത് 10% വും  ആണ്. സംസ്ഥാന സർക്കാർ ജീവനക്കാരോട് അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ വിഹിതം അടിയന്തരമായി 14% ആയി ഉയർത്തുകയാണു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

കേന്ദ്രനയമനുസരിച്ച് യുഡിഎഫ് സർക്കാർ 2013 ഏപ്രിൽ മുതൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോൾ സിപിഎമ്മും അതിന്റെ സംഘടനകളും ശക്തമായി എതിർത്തിരുന്നു. രണ്ടു തവണ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും അവർ അനിശ്ചിതകാല സമരം തുടങ്ങി.  രാത്രി ഒരു മണിക്ക് ക്ലിഫ് ഹൗസിൽ വച്ച്  അനിശ്ചിതകാല സമരം  ഒത്തുതീർപ്പാക്കിയത് ഓർക്കുന്നു.

ഇടതുസർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരം കയ്യിൽ കിട്ടിയപ്പോൾ പക്ഷേ പഴയ ശുഷ്‌കാന്തി കാട്ടിയില്ല. ജീവനക്കാർ നിരന്തരം പ്രകടനപത്രിക ഓർമിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയപ്പോൾ, 2018ൽ റിട്ട. ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു ചെയർമാനായി മൂന്നംഗസമിതിയെ നിയോഗിച്ചു. സമിതിയുടെ നടപടികൾ തുടരുമ്പോഴാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ വിജ്ഞാപനം ഇറക്കിയത്.

25 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോഴാണ് കേരളം 2013ൽ നടപ്പാക്കിയത്. രാജ്യത്തെ 90% ജീവനക്കാരും ഇതിൽ ചേർന്നു കഴിഞ്ഞിരുന്നു. സംസ്ഥാന സർ്ക്കാരിന്റെ അന്നത്തെ സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പുതുതായി ചേർന്നവർക്കു മാത്രമാണ് പങ്കാളിത്ത പെൻഷൻ  ബാധകമാക്കിയതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com