കോവിഡിനെ തോൽപ്പിച്ച് പാത്തു ആശുപത്രി വിട്ടു; 110വയസുകാരിക്ക് രോ​ഗമുക്തി  

സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ
കോവിഡിനെ തോൽപ്പിച്ച് പാത്തു ആശുപത്രി വിട്ടു; 110വയസുകാരിക്ക് രോ​ഗമുക്തി  

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ.

കോവിഡ് പിടിയിൽനിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ  പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. മകളിൽ നിന്ന് സമ്പർക്കത്തിലൂടെ വൈറസ് ബാധിതയായ പാത്തുവിന് ഓഗസ്റ്റ് 18-നാണ് രോഗം സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇനി 14 ദിവസം കൂടി പാത്തു വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും 105 വയസുകാരി അഞ്ചൽ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ നിന്നും 103 വയസുകാരൻ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവർ അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com