സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി  2137 പേര്‍ക്ക് രോ​ഗം; ​ആറ് മരണം

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി  2137 പേര്‍ക്ക് രോ​ഗം; ​ആറ് മരണം
സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി  2137 പേര്‍ക്ക് രോ​ഗം; ​ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  2137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗ ബാധ. 2225 പേർക്ക് രോ​ഗ മുക്തി. ആറ് പേരാണ് ഇന്ന് മരിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

തിരുവനന്തപുരത്താണ് രോ​ഗ ബാധിതർ കൂടുതലുള്ളത്. തിരുവനന്തപുരത്ത് 408 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിൽ 200ലധികം പേർക്ക് രോ​ഗ ബാധയുണ്ടായതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇന്ന് ആറ് പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 280 ആയി. സംസ്ഥാനത്തെ മൊത്തം രോ​ഗികളുടെ എണ്ണം എഴുപതിനായിരം കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com