ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ബിജെപി പ്രതിഷേധം;  പൊലീസ് തടഞ്ഞു

ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം
ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ബിജെപി പ്രതിഷേധം;  പൊലീസ് തടഞ്ഞു

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിലേക്കുള്ള വഴിയില്‍ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പ്രതിഷേധം പൊലീസ് തടഞ്ഞു. ഉദ്യോഗാര്‍ഥിയുടെ മരണത്തിന് മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നാണ് ബിജെപി ആരോപണം. 

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.  എബിവിപി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്

മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലര്‍ക്കും പരിക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

ഞായറാഴ്ച രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തുടങ്ങിയിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. അവര്‍ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. 
തൊട്ടുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. അവരും സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  അതിനിടെ രണ്ട് വനിതാ പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിന് അകത്തെത്തി. അവരെ പിന്നീട് വനിതാ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com