ക്ഷേമപെന്‍ഷന്‍ നൂറ് രൂപ കൂട്ടി;   മാസം തോറും വിതരണം

സംസ്ഥാനത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
ക്ഷേമപെന്‍ഷന്‍ നൂറ് രൂപ കൂട്ടി;   മാസം തോറും വിതരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ മൂന്ന് നാല് മാസം കൂടുമ്പോള്‍ ഒരുമിച്ചാണ് നല്‍കുന്നത്. ഇത് പ്രതിമാസമായി നല്‍കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ തുക നൂറ് രൂപയായി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നൂറ് ദിവസങ്ങള്‍ക്കുളളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന മാധ്യമങ്ങളിലൂടെയുളള പ്രഖ്യാപനത്തിലാണ് ഇക്കാര്യം പിണറായി വിജന്‍ ചൂണ്ടിക്കാണിച്ചത്. 

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 600 രൂപയായിരുന്നു പെന്‍ഷന്‍ തുക. ഘട്ടംഘട്ടമായി ഇത് 1300 രൂപയാക്കി ഉയര്‍ത്തി.ഇതോടെ മാസംതോറുമുള്ള സാമൂഹ്യക്ഷേമപെന്‍ഷന്‍ 1400 രൂപയായി. 

കോവിഡിനെതിരെ പൊതു ആരോഗ്യരംഗത്തെ ഇനിയും ശക്തിപ്പെടുത്തും. ആരോഗ്യമേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാനായതും വലിയ നേട്ടമാണ്. ടെസ്റ്റുകളുടെ എണ്ണം അരലക്ഷമായി ഉയര്‍ത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടാംബാരോഗ്യകേന്ദ്രമാക്കി മാറ്റും. 386 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി. നൂറ് ദിവസങ്ങളില്‍ 153 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കും. ഇവിടുങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഡോക്ടര്‍മാര്‍ ഉണ്ടാകും.

വരുന്ന നാലുമാസം കൂടി ഈ മാസത്തെ പോലെ റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കര്‍ക്കിടകത്തെ നമ്മള്‍ മറികടക്കുന്നത് അതിനപ്പുറത്ത് പൊന്‍ ചിങ്ങവും അതിനപ്പുറത്ത് തിരുവോണവും ഉണ്ടെന്ന് പ്രത്യാശയാണ്. കോവിഡിനെ മറികടക്കുന്നത് അതിന് അപ്പുറത്ത് സൗഖ്യപൂര്‍ണമായ പ്രത്യാശയുണ്ടെന്നതാണ്. നൂറ് ദിന ആവിഷ്‌കാരത്തിന് പിന്നിലുള്ളതും അതാണ്. കോവിഡിനെ പ്രതിരോധിച്ച് കൊണ്ടുതന്നെ ജീവിതത്തെയും മുന്നോട്ട്ുകൊണ്ടുപോകുകയായാണ് . നവകേരള സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നേറുമ്പോഴാണ് കോവിഡ് വ്യാധി  പിടികൂടിയത്. സമാശ്വാസ സഹായങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല. ലോക്ക്ഡൗണ്‍ കാലത്ത് 86 ലക്ഷം പേര്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്.  ഓണക്കാലത്ത് 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്. ഈ ഭക്ഷ്യകിറ്റ് വിതരണം അടുത്തനാല് മാസം കൂടി തുടരും. റേഷന്‍ കാര്‍ഡ് വഴി ഇപ്പോ ചെയ്യുന്നതുപോലെ വിതരണം ചെയ്യും. സര്‍ക്കാരിന്റെ ഏറ്റവും നല്ലപ്രവര്‍ത്തനം സാമൂഹ്യക്ഷേമവിതരണപെന്‍ഷനില്‍ കൊണ്ടുവന്ന മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com