ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനം; ബുക്കിങ് ഓണ്‍ലൈന്‍ വഴി; ദിവസം ആയിരം പേര്‍

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്തുവരുന്നവര്‍ക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദര്‍ശനം അനുവദിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുരുവായൂര്‍:  ഗുരുവായൂര്‍ അമ്പലത്തില്‍ സപ്തംബര്‍ പത്ത് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ദിവസം ആയിരം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. ഓണ്‍ലൈന്‍ ബുക്കിങ്ങ് സ്വീകരിച്ച് വര്‍ച്വല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം.  ക്ഷേത്രത്തില്‍ പ്രതിദിനം 60 വിവാഹങ്ങള്‍ നടത്തും. നാളെ മുതല്‍ വാഹനപൂജ എന്നിവ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു

പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാള്ള അഭിമുഖം സെപതമ്പര്‍ 14 ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വെച്ചും നറുക്കെടുപ്പ് സെപ്തമ്പര്‍ 15 ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്തുവരുന്നവര്‍ക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദര്‍ശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. വലിയബലിക്കല്ലിനുസമീപം നിന്ന് ഗുരുവായൂരപ്പനെ ദര്‍ശിച്ച ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതിക്ഷേത്രത്തിനുസമീപത്തുള്ള വാതില്‍ വഴി ബഹിര്‍ഗമിയക്കുന്ന രീതിയിലാണ് ദര്‍ശനസൗകര്യം ക്രമീകരിക്കുക. ക്ഷേതത്തിനകത്ത് ഒരുസമയം 50 പേരില്‍കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്തവിധത്തിലാകും ക്രമീകരണം. ഭരണസമിതി അംഗങ്ങള്‍ ബഹു തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായി ചര്‍ച്ച ചെയ്തശേഷമാണ് മേല്‍വിധം തീരുമാനമെടുത്തത്.

കാലാവുധി പൂര്‍ത്തിയായ കോയമ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍, വനിതാ സെക്യൂരിറ്റിക്കാര്‍ എന്നിവരുടെ കാലാവുധി സെപ്റ്റമ്പര്‍ 30 വരെ നീട്ടുന്നതിനും, ടി തസ്തികകളിലേയക്കും സോപാനം കാവല്‍ ലേയക്കും അപേക്ഷ സമര്‍പ്പിച്ച ഉദ്യാഗാര്‍ത്ഥികളെ സെപ്തമ്പര്‍ 14, 15 തിയ്യതികളില്‍ ശ്രീപത്മം ബില്‍ഡിങ്ങില്‍ വെച്ച് അഭിമുഖം നടത്തുന്നതിനും തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com