തിരുവോണത്തിനടക്കം വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല

സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം വരുന്ന മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല 
തിരുവോണത്തിനടക്കം വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം വരുന്ന മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. 

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് തിരുവോണ ദിവസം നേരത്തെ തന്നെ അവധി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍, വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ആഘോഷനാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് ഇക്കുറി പിന്‍വലിച്ചിരിക്കുന്നത്.

അതേസമയം,  മദ്യം വാങ്ങാന്‍ ഉപഭോക്താവിന് ഇനി ബെവ് ക്യു ആപ്പ് വഴി ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത്  എക്‌സൈസ് വകുപ്പ്  സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com