അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; കൊച്ചി സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്
അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; കൊച്ചി സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി:  അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂരിലാണ് തിരുവോണദിവസമാണ് അതിഥിതൊഴിലാളിയുടെ ഭാര്യയെ യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടുപേര്‍ അറസ്റ്റിലായി. 23 കാരനായ ഫോര്‍ട്ട് കൊച്ചി പള്ളിപ്പറമ്പില്‍ സ്വദേശി സനോജ് എരമല്ലൂര്‍ സ്വദേശിയായ സില്‍വര്‍ എന്നിവരുമാണ് അറസ്റ്റിലായത്.

ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com