രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ്

കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. പിജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു.  കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷന്‍

3 കമ്മീഷന്‍ അംഗങ്ങളില്‍ ഒരാള്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്

കെഎം മാണിയുടെ മരണത്തിന് പിന്നാലെയാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായത്. പാലാ ഉപതെരഞ്ഞടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം മത്സരിച്ചത്.  മത്സരത്തില്‍ കേരളാ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com