തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ. ഈ മാസം എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തെര‍ഞ്ഞെടുപ്പ്. 

തിരുവനന്തപുരം സിറ്റി– 264, തിരുവനന്തപുരം റൂറൽ– 253, കൊല്ലം– 249, കൊല്ലം റൂറൽ– 216, പത്തനംതിട്ട– 194, ആലപ്പുഴ– 349, ഇടുക്കി– 197 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം.

ഡിസംബർ പത്തിന് രണ്ടാംഘട്ടവും ഡിസംബർ 14നു മൂന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബർ 16ന് ആണ് വോട്ടെണ്ണൽ. ഡിസംബർ 23നു മുൻപ് പുതിയ ഭരണ സമിതികൾ അധികാരമേൽക്കും.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കുമുള്ള സ്‌പെഷ്യൽ തപാൽ ബാലറ്റിന്റെ വിതരണം നാളെ മുതൽ ആരംഭിക്കും. സ്‌പെഷ്യൽ പോളിങ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകൾ വിതരണം ചെയ്യുന്നത്. സ്‌പെഷ്യൽ  പോളിങ് ഓഫീസർ വോട്ടർമാരെ സന്ദർശിക്കുന്ന സമയം എസ്.എം.എസ്സിലൂടെയും ഫോൺ മുഖേനയും മുൻകൂട്ടി അറിയിക്കും.

ബാലറ്റ് ലഭിക്കുമ്പോൾ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കിൽ വോട്ടർക്ക് അവ തപാലിലൂടെയോ ആൾവശമോ വോട്ടെണ്ണലിന് മുൻപ് വരണാധികാരിക്ക് എത്തിക്കുകയും ചെയ്യാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com