ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി; ശനിയും ഞായറും നാലായിരം പേര്‍ക്ക് ദര്‍ശനം 

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് വരാം. 

ശനി, ഞായര്‍ ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ എത്താം. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് വരെ ദര്‍ശനത്തിന് അനുമതിയുണ്ട്. ഇത് നാലായിരമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്.

ദേവസ്വം ബോര്‍ഡ് പ്രതിദിനം 10000 പേരെ അനുവദിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇതിനെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com