ഭാര്യയോടും മക്കളോടും പിണങ്ങി,വീട്ടിനുള്ളിൽ സ്വയം ചിതയൊരുക്കി 70കാരൻ തീകൊളുത്തി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2020 07:42 AM  |  

Last Updated: 02nd December 2020 07:42 AM  |   A+A-   |  

fire_flmaes

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വീട്ടിനുള്ളിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി 70കാരൻ ജീവനൊടുക്കി.   പാറശ്ശാലയ്ക്കു സമീപം നെടുങ്ങോട് കുളവൻതറ വീട്ടിൽ നടരാജനാണ് മരിച്ചത്. 

ഭാര്യയോടും മക്കളോടും പിണങ്ങി ഒറ്റയ്ക്കാണ് നടരാജൻ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽനിന്ന് തീ പടരുന്നതു കണ്ടാണ് നാട്ടുകാരും അടുത്തു താമസിക്കുന്ന മകനും ഓടിയെത്തിയത്. ചിതയിൽ നടരാജൻ കത്തിയെരിയുന്നതു കണ്ട് നാട്ടുകാർ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല. 

ഭാര്യ: ലളിത. മക്കൾ: ശിവരാജ്, ഉഷ, ജയിൻരാജ്‌.