പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ ഡി പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2020 10:08 AM  |  

Last Updated: 03rd December 2020 10:08 AM  |   A+A-   |  

 

മലപ്പുറം/തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഐ എം സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. 

മറ്റൊരു നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരത്ത് പരിശോധന നടത്തുന്നത്. 

നേരത്തെ, അഷ്‌റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി ചോദിച്ചറിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സി അഷ്‌റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് നേതാക്കളുടെ വീടുകളില്‍ റെയ്ഡിനെത്തിയത്.