തിരുവനന്തപുരത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍; യുവതിയെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2020 11:42 AM  |  

Last Updated: 03rd December 2020 11:52 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

ടെക്‌സ്റ്റൈല്‍സിലെ ജോലിക്കാരിയായ വിജിയെ രാവിലെ മുതല്‍ കാണ്മാനില്ല. ഇവരുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.