ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം ലഭിക്കില്ല; വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍

വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ പുതുക്കിയ നിർദേശങ്ങളിലാണ് 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുവാദമില്ലെന്ന് പറയുന്നത്
ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം ലഭിക്കില്ല; വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍


ശബരിമല: 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കുന്ന നീക്കവുമായി സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ പുതുക്കിയ നിർദേശങ്ങളിലാണ് 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുവാദമില്ലെന്ന് പറയുന്നത്‌. 

ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ച് ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചത്. ദർശനത്തിന് ബുക്ക് ചെയ്യാനുള്ള നിർദേശങ്ങളിലാണ് സർക്കാരിന്റെ നിലപാട് മാറ്റം വ്യക്തമാക്കുന്നത്.

സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികൾ പ്രവേശനത്തിന് എത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ദർശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നായിരുന്നു സർക്കാർ നിലപാട്. അതിന് ശേഷം ആദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്. 

കോവിഡിനെ തുടർന്ന് 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നും പുതിയ നിർദേശത്തിലുണ്ട്. ഡിസംബർ മൂന്ന് മുതൽ ജനുവരി 19 വരെയുള്ള ദിവസങ്ങളിൽ 44,000 പേർക്കായിരുന്നു ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com