ആറു വയസ്സുള്ള മകളുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്ത് അറുത്തുകൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 04th December 2020 08:12 AM  |  

Last Updated: 04th December 2020 08:12 AM  |   A+A-   |  

 

പീരുമേട്  : സംശയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജയെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രാജലക്ഷ്മിയെയാണ് (30) ഇയാള്‍ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം. 

10 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ക്ക് ആറു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. 

ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മില്‍ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേല്‍ സംശയം ഉണ്ടായിരുന്ന രാജന്‍ തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച്  കഴുത്തറുത്തു. വീട്ടില്‍ വച്ചു തന്നെ രാജലക്ഷ്മി മരിച്ചതായി പൊലീസ് പറഞ്ഞു.

ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി നിത്യവും വഴക്കുണ്ടാക്കുമായിരുന്നു. കലഹം നിത്യ സംഭവമായതിനാല്‍ നാട്ടുകാരും കാര്യമാക്കിയില്ല. ഇതിനിടെ പുറത്തുപോയ അമ്മ തിരികെ എത്തിയപ്പോഴേക്കും രാജ ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. സംഭവ ശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.