കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട ; ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം പിടികൂടി ; യാത്രക്കാരന്‍ അറസ്റ്റില്‍

ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്
കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട ; ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം പിടികൂടി ; യാത്രക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.15 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചു. കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. 

സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോയില്‍ അധികം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും  എമര്‍ജന്‍സി ലൈറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരാളില്‍ നിന്നും ഇത്രയധികം സ്വര്‍ണം ഇതാദ്യമായാണ് പിടികൂടുന്നത്. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com