ഊരാളുങ്കലിനെതിരെ ഇഡി അന്വേഷണം; രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് 

കള്ളപണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം
ഊരാളുങ്കലിനെതിരെ ഇഡി അന്വേഷണം; രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് 

കൊച്ചി: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം. കള്ളപണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം. കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റെടുത്ത കരാറുകളുടെ വിവരങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സർക്കാർ പദ്ധതികളുടെ വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണ, ചൂതാട്ട വിരുദ്ധ നിയമപ്രകാരമുള്ള അന്വേഷണമാണ് സൊസൈറ്റിക്കെതിരെ നടക്കുന്നതെന്നും വിവരങ്ങൾ തേടുന്നത് അതിന്റെ ഭാഗമായാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഊരാളുങ്കലിന് ലഭിച്ച പദ്ധതികൾ, പൂർത്തിയായതും പൂർത്തിയാക്കാത്തതുമായ പദ്ധതികൾ എന്നിവയുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 

സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. ഊരാളുങ്കൽ സൊസൈറ്റിക്ക് കൂടുതൽ കാറുകൾ നൽകിയതിന് എതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിലേക്ക് ഇഡി കടക്കുന്നു എന്നാണ് തിയ നീക്കങ്ങൾ നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com