ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം നിര്‍ത്തുന്നു; പകരം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ കെഎസ്ആര്‍ടിസി

ഇതിന് പ​ക​രം എ​ട്ടു​മ​ണി​ക്കൂ​റി​നു ശേ​ഷം ജീ​വ​ന​ക്കാ​ർക്ക് വി​ശ്ര​മം ന​ൽകും. ഡ്യൂ​ട്ടി ക​ഴി​യു​ന്ന​വ​ർക്ക് ഏ​ഴു​മ​ണി​ക്കൂ​ർ വി​ശ്ര​മം അ​നു​വ​ദി​ക്കും
ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം നിര്‍ത്തുന്നു; പകരം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ കെഎസ്ആര്‍ടിസി


തി​രു​വ​ന​ന്ത​പു​രം: ദീ​ർഘ​ദൂ​ര ബ​സു​ക​ളി​ൽ ഡ്രൈ​വ​ർമാ​രെ ത​ന്നെ ക​ണ്ട​ക്ട​റാ​യും നി​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സം​വി​ധാ​നം കെഎ​സ്ആ​ർടിസി​യു​ടെ നി​ർത്ത​ലാ​ക്കു​ന്നു. ഇതിന് പ​ക​രം എ​ട്ടു​മ​ണി​ക്കൂ​റി​നു ശേ​ഷം ജീ​വ​ന​ക്കാ​ർക്ക് വി​ശ്ര​മം ന​ൽകും. ഡ്യൂ​ട്ടി ക​ഴി​യു​ന്ന​വ​ർക്ക് ഏ​ഴു​മ​ണി​ക്കൂ​ർ വി​ശ്ര​മം അ​നു​വ​ദി​ക്കും. 

ഇ​വ​ർക്കാ​യി പ്ര​ത്യേ​ക വി​ശ്ര​മ​സം​വി​ധാ​നം ഒ​രു​ക്കും. എ​ട്ടു​മ​ണി​ക്കൂ​റി​നു മു​ക​ളി​ൽ ഓ​ടു​ന്ന ബ​സു​ക​ൾക്ക് ഘ​ട്ടം ഘ​ട്ട​മാ​യി ക്രൂ ​ചെ​യ്​​ഞ്ച് ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വൈ​റ്റി​ല അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രം​ഭി​ച്ച ക്ര​മീ​ക​ര​ണ​ങ്ങളുടെ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​നം വെ​ള്ളി​യാ​ഴ്ച ന​ട​ന്നിരുന്നു.

ദീ​ർഘ​ദൂ​ര ബ​സു​ക​ളി​ൽ ക​ണ്ട​ക്ട​ർ ലൈ​സ​ൻസു​ള്ള ര​ണ്ട് ഡ്രൈ​വ​ർമാ​രെ നി​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സം​വി​ധാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കെഎ​സ്ആ​ർടി​സി​യു​ടെ സ്‌​പെ​ഷ​ൽ റൂ​ളി​ലും ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സം​വി​ധാ​ന​മി​ല്ല. ഇ​തി​നെ തു​ട​ർന്നാ​ണ് ഡ്രൈ​വ​ർമാ​രെ ക​ണ്ട​ക്ട​റാ​യും നി​യോ​ഗി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com