വെള്ളം നിറയ്ക്കുന്നതിനിടെ സ്വിമ്മിങ് പൂള്‍ പൊട്ടി; അയല്‍വാസിയുടെ വീടും മതിലും തകര്‍ന്നു, കേസ് 

നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സന്തോഷ് കുമാര്‍ എന്നയാളുടെ വീട്ടിലെ നീന്തല്‍ക്കുളം തകര്‍ന്നത്
വെള്ളം നിറയ്ക്കുന്നതിനിടെ സ്വിമ്മിങ് പൂള്‍ പൊട്ടി; അയല്‍വാസിയുടെ വീടും മതിലും തകര്‍ന്നു, കേസ് 

തിരുവനന്തപുരം: അനധികൃതമായി നിര്‍മിച്ച നീന്തല്‍ കുളം തകര്‍ന്ന് അയല്‍വാസിയുടെ വീടിന് കേടുപാടുകള്‍. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സന്തോഷ് കുമാര്‍ എന്നയാളുടെ വീട്ടിലെ നീന്തല്‍ക്കുളം തകര്‍ന്നത്. 

നീന്തല്‍ക്കുളം തകര്‍ന്ന് തൊട്ടടുത്ത വീട്ടിലേക്ക് വെള്ളം ഒഴുകുകയായിരുന്നു. ഗോപാലകൃഷ്ണന്‍ എന്നയാളുടെ വീടിന്റെ മതിലിനും അടുക്കള ഭാഗത്തുമാണ് കേടുപാട് പറ്റിയത്. ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 35 അടി ഉയരത്തിലാണ് നീന്തല്‍ക്കുളം നിര്‍മിച്ചിരുന്നത്. 

നാല് മാസം മുന്‍പാണ് ഇയാള്‍ നീന്തല്‍ കുളം നിര്‍മിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം നിര്‍മാണം പൂര്‍ത്തിയാവുകയും ഇതില്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. എന്നാല്‍ നീന്തല്‍ക്കുളത്തില്‍ വെള്ളം നിറയും മുന്‍പേ തന്നെ ചോര്‍ച്ച കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ വെള്ളം ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് ഒഴുകി പോയി. 

ഗോപാലകൃഷ്ണന്റെ വീടിന്റെ ഒരു ഭാഗവും, മതിലും തകര്‍ന്ന് വെള്ളവും ചെളിയും മറ്റ് അവശിഷ്ടങ്ങളും വീടിനകത്തേക്ക് ഇരച്ചു കയറി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് നിര്‍മാണം നടന്നത് എന്ന ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com