സർക്കാരിന്റെ അഴിമതിക്കും വികസന വിരുദ്ധതയ്ക്കുമെതിരെ ; വെര്‍ച്വല്‍ റാലിയുമായി യുഡിഎഫ്

വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
സർക്കാരിന്റെ അഴിമതിക്കും വികസന വിരുദ്ധതയ്ക്കുമെതിരെ ; വെര്‍ച്വല്‍ റാലിയുമായി യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വെര്‍ച്വല്‍ റാലിയുമായി യുഡിഎഫ്.  ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെയാണ് യുഡിഎഫ് റാലി. ഇടതുസര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനദ്രോഹ നടപടികള്‍ക്കും  വികസനവിരുദ്ധ മനോഭാവത്തിനുമെതിരായാണ്  റാലി സംഘടിപ്പിക്കുന്നത്.  

ഇന്നു ഉച്ചയ്ക്ക് നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അദ്ധ്യക്ഷനാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഇന്ന് വെബ് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 6 മണിക്കാണ് എല്‍ഡിഎഫിന്റെ വെബ് റാലി. മുഖ്യമന്ത്രി പിണറായി വിജയനാണ് വെബ് റാലി ഉദ്ഘാടനം ചെയ്യുക. 

കുറഞ്ഞത് അമ്പത് ലക്ഷം പേരെ വെബ് റാലിയില്‍ അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്.കോവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും നൂറു പേര്‍ ഒത്തുചേരും. മറ്റുള്ളവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com