സാരിയിൽ തൂങ്ങി ആറാം നിലയിൽ നിന്നും താഴേക്ക്; വീണ് ​ഗുരുതര പരിക്ക്; 50 കാരി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ്, ദുരൂഹത

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
അപകടം നടന്ന ഫ്ലാറ്റ് ( ടെലിവിഷൻ ചിത്രം)
അപകടം നടന്ന ഫ്ലാറ്റ് ( ടെലിവിഷൻ ചിത്രം)

കൊച്ചി : കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് 50 കാരിക്ക് പരിക്കേറ്റതില്‍ ദുരൂഹത. ഫ്‌ലാറ്റിലെ ആറാം നിലയില്‍ നിന്ന് വീണാണ് തമിഴ്‌നാട് സ്വദേശിനിക്ക് പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

കൊച്ചി മറൈന്‍ ഡ്രൈവിന് സമീപത്തെ ലിങ്ക് ഹോറിസോണ്‍ ഫ്ലാറ്റില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 55 വയസ്സ് പ്രായമുള്ള തമിഴ്‌നാട് സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്. സാരി കെട്ടിത്തൂക്കി ആറാംനിലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. 

ഫ്ലാറ്റ് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. 

പൊലീസ് ഫ്ലാറ്റിലെത്തി അന്വേഷണം നടത്തി. ഈ ഫ്ലാറ്റില്‍ ജോലി ചെയ്തിരുന്ന സ്ത്രീ, ഏതാനും ദിവസം മുമ്പാണ് വീണ്ടും ജോലിക്കെത്തിയത്. കോവിഡിന് മുമ്പ് ഇവര്‍ അവധിയെടുത്ത് നാട്ടിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ ഫ്ലാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com