ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്നവീഡിയോ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2020 07:32 AM  |  

Last Updated: 06th December 2020 09:51 AM  |   A+A-   |  

Whatsapp

 

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാട്സ്ആപ്പിലൂടെ വീഡിയോകൾ അയച്ച കാസർകോട് ചെറുവത്തൂര്‍ സ്വദേശി മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. 

പ്രതിയെ പിടികൂടാൻ പൊലീസ് വൈകുന്നതിനെതിരെ ബിന്ദു അമ്മിണി രം​ഗത്തെത്തിയിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് മഹേഷിന്റെ അറസ്റ്റ്.