ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത;  യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2020 09:30 AM  |  

Last Updated: 07th December 2020 09:46 AM  |   A+A-   |  

rain

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട അന്തരീക്ഷ ചുഴിയാണ് പരക്കെ മഴയ്ക്ക് കാരണമാകുന്നത്. ഇന്ന് എറണാകുളത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദം ആയെങ്കിലും കടല്‍ പ്രക്ഷുബ്ധമാകും. അതിനാല്‍ തിങ്കളാഴ്ച വരെ കടലില്‍ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. കേരലം, കന്യാകുമാരി, ലക്ഷദ്വീപ് മാലിദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോ മീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. 

പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കടല്‍ തീരങ്ങളില്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിാരണ അതോറിട്ടി ആവശ്യപ്പെട്ടു.