ഓടിളക്കി വീടിനുള്ളിൽ കയറി ഭാര്യയെ വെട്ടി, ഭർത്താവ് തൂങ്ങി മരിച്ചു

വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കി വീടിനുള്ളിൽ കയറിയ ഇയാൾ ജെസിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജുവിനെയാണ് റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചയോടെയാണ് ഭാര്യ ജെസി താമസിച്ചിരുന്ന വാടക വീട്ടിൽ എത്തി ബിജു ആക്രമണം നടത്തിയത്. 

വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കി വീടിനുള്ളിൽ കയറിയ ഇയാൾ ജെസിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും തലയിലും മാരകമായി പരുക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഭാര്യയെ വെട്ടിയതിന് പിന്നാലെയാണ് ബിജു വീടിനടുത്തുള്ള റബർ തോട്ടത്തിലെത്തിയാണ് ബിജു ഉടുമുണ്ടിൽ തൂങ്ങി മരിച്ചത്. നിരവധി ക്രിമിനൽ കേസുകകളിൽ പ്രതിയാണ് മരിച്ച ബിജു. പോക്സോ കേസിൽ റിമാന്റിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com