കൊച്ചിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീട് കത്തിനശിച്ചു; വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്
കൊച്ചിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീട് കത്തിനശിച്ചു; വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം പച്ചാളത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തീപിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. സാബു എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടുകാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. 

പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സാബുവും ഭാര്യയും മകനും സാബുവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. 90വയസുള്ള അമ്മ വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിളിച്ചുണര്‍ത്തികയായിരുന്നു. 

ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com