'ആ സഖ്യത്തിന്റെ തീരുമാനം ആണോ മണിലാലിന്റെ കൊലപാതകം?'- കുറിപ്പുമായി പിണറായി വിജയൻ

'ആ സഖ്യത്തിന്റെ തീരുമാനം ആണോ മണിലാലിന്റെ കൊലപാതകം?'- കുറിപ്പുമായി പിണറായി വിജയൻ
'ആ സഖ്യത്തിന്റെ തീരുമാനം ആണോ മണിലാലിന്റെ കൊലപാതകം?'- കുറിപ്പുമായി പിണറായി വിജയൻ

തിരുവനന്തപുരം: കൊല്ലം മൺറോ തുരുത്തിലെ സിപിഎം പ്രവർത്തകൻ മണിലാലിനെ കൊന്നത് ആർഎസ്എസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയിരിക്കെയാണ് സിപിഎം പ്രവർത്തകൻ മണിലാലിനെ കൊലപ്പെടുത്തിയത്. ആർഎസ്എസ് -യുഡിഎഫ് സഖ്യത്തിന്റെ തീരുമാനമാണോ തുടർച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. ഇരുകൂട്ടരും തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്. 

കുറിപ്പിന്റെ പൂർണ രൂപം

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവർത്തകൻ മണിലാലിനെ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളിൽ അഞ്ച് സി.പി.ഐ.എം. പ്രവർത്തകരെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്. ആർ.എസ്.എസും യു.ഡി.എഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിൻറെ തീരുമാനമാണോ തുടർച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com