വിവാ​ഹത്തിന് തയ്യാറായില്ല; ഭർത‌ൃമതിയായ യുവതിക്ക് അശ്ലീല സന്ദേശം അയക്കൽ പതിവായി; ഭീഷണി; യുവാവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2020 10:21 PM  |  

Last Updated: 07th December 2020 10:23 PM  |   A+A-   |  

 

മലപ്പുറം: ഭർതൃമതിയായ യുവതിക്ക് അശ്ലീല സന്ദേശം അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരേ കേസ്. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് യുവാവ് മഞ്ചേരിയിലെ ഭർതൃമതിയായ യുവതിക്ക് അശ്ലീല സന്ദേശം അയച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒതുക്കുങ്ങൽ പാണക്കാട് തൊടുകുത്ത് പറമ്പ്  ഇല്ലിക്കോട്ടിൽ മുഹമ്മദ് മുസ്തഫ (22)ക്കെതിരെയാണ് യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ സെൽ കേസെടുത്തത്. 

പരാതിക്കാരിയെ പ്രതിക്ക് വിവാഹം ചെയ്ത് കൊടുക്കാത്ത വിരോധത്തിൽ കഴിഞ്ഞ രണ്ടര വർഷമായി പ്രതി പല ഫോൺ നമ്പറുകളിൽ നിന്നും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. ഫോട്ടോ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അശ്ലീല  മെസേജുകൾ അയച്ചതായും പൊലീസ് പറയുന്നു. യുവതിയുടെ മലപ്പുറത്തെ വീട്ടിലും ഭർത്താവിന്റെ വീടായ മഞ്ചേരി പരിസരങ്ങളിലും വന്നാണ് അവിവാഹിതനായ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നത്.